ഡൽഹി : മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന എപ്പിഡെമിയോളജിസ്റ്റും കോവിഡ് വിദഗ്ദ്ധയുമായ ഡോക്ടർ മരിയ വാൻ കെർകോവ്.
കോവിഡിന്റെ ഇതുവരെയുള്ള മറ്റെല്ലാ വകഭേദത്തെക്കാളും മാരകമായേക്കാവുന്നതാണ് പുതിയ വകഭേദം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വകഭേദങ്ങൾ ഒമിക്രോണിനെക്കാൾ അപകടകരമാകുമെന്നും മരിയ വാൻ കെർകോവ് പറഞ്ഞു.
നിലവിലെ വകഭേദത്തെക്കാൾ തീവ്രത കൂടിയതും മനുഷ്യരിൽ പെട്ടെന്ന് പകരാവുന്നതുമായ വകഭേദങ്ങൾ മാത്രമേ ഇനി ഉണ്ടാകുകയുള്ളു എന്നും മരിയ വാൻ കെർകോവ് കൂട്ടിച്ചേർത്തു.
അടുത്തുണ്ടാകാൻ പോകുന്ന വകഭേദം പ്രതിരോധശേഷി കുറയ്ക്കാനും നിലവിലെ വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കഴിവുള്ളതാണ്.
എന്നാൽ, കോവിഡ് വാക്സിനുകൾ എടുക്കാത്തവരിൽ രോഗം തീവ്രമാകാനും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും മരിയ വാൻ കെർകോവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക