കീവ്: യുക്രൈന് കെട്ടിടങ്ങള്‍ക്ക് മുകളില്‍ വിചിത്ര ചിഹ്നങ്ങള്‍. ഉയരത്തിലുള്ള മേൽക്കൂരകളിലും ഗ്യാസ് പൈപ്പുകളിലും പ്രത്യേക ചിഹ്നങ്ങൾ വ്യാപകമാകുന്നതായി യുക്രൈയിന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതേ സമയം ഇതിന് പിന്നില്‍ റഷ്യന്‍ ഇടപെടലാണ് എന്ന് സംശയം ഉയരുകയാണ് വ്യോമാക്രമണം ലക്ഷ്യമാക്കി സ്ഥാപിക്കുന്ന അടയാളങ്ങളും ആകാമെന്നും അധികൃതർ പറയുന്നു..
റിഫ്ലക്ടർ ടാഗുകളും വ്യാപകമായി കീവിൽ കണ്ടെത്തി. ഇത്തരത്തില്‍ ചിഹ്നങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ റഷ്യന്‍ അനുകൂലികളും ചാരന്മാരും കുറേയെറെ യുക്രൈനില്‍ ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്.
പടിഞ്ഞാറൻ യുക്രെയ്ൻ നഗരമായ റിവ്നെയുടെ മേയർ അലക്സാണ്ടർ ട്രെത്യാക്ക് തന്റെ ഫേസ്ബുക്ക് പേജില്‍ ഇത്തരം ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി വ്യക്തമാക്കി. യുദ്ധം നിർണായക ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം മുന്നറിയിപ്പ്. കീവ് പ്രദേശിക ഭരണകൂടവും ഇത്തരം ചിഹ്നങ്ങള്‍ കണ്ടെത്തി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക