കണ്ണൂർ: മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് വലിയ പള്ളി, ഊരടി, ഏഴും വയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും പേരൂൽ സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും പാണപ്പുഴ ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും ചെറുവച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തുന്തറ, മുതുകുറ്റി, മുതുകുറ്റി മുത്തപ്പൻ, പുഞ്ചിരിമുക്ക്, തലവിൽ, ചെമ്പിലോട്, ഇരിവേരി കനാൽ, ക്രൗൺ, വെങ്കണ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക