ഇറാഖിലെ ഇര്‍ബിലില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം മിസൈല്‍ ആക്രമണം. കോണ്‍സുലേറ്റ് വളപ്പിനുളളില്‍ തീപടര്‍ന്നു. ആളപായമില്ല.
ഇര്‍ബില്‍ രാജ്യാന്തരവിമാനത്താവളത്തിന് സമീപമാണ് യു.എസ് കോണ്‍സുലേറ്റ്. മിസൈലുകള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
ആക്രമണം ഇര്‍ബിലില്‍ വിമാനസര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇറാഖിന് പുറത്തുനിന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണമെന്ന് ഇറാഖ് അധികൃതര്‍ പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ ഇറാന് അനുകൂല സംഘടനകളാണെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക