ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ (73) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഡല്‍ഹിയിലേക്ക് മാറ്റിയതെന്ന് രാജേന്ദ്ര മെഡിക്കല്‍ സയന്‍സിലെ ഡയറക്ടര്‍ കാമേശ്വര് പ്രസാദ് പറഞ്ഞു.
കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ലാലു പ്രസാദ് യാദവിന്റെ ഹൃദയത്തിനും വൃക്കയ്ക്കും തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്. നേരത്തെ റാഞ്ചിയിലെ രാജേന്ദ്ര മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അടുത്തിടെ കാലിതീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് നല്കിയ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജാര്‍ഖണ്ഡ് ഹൈക്കോടതി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി നൽകിയിരുന്നു.
ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമായി തുടര്‍ച്ചയായ നാലാം വര്‍ഷവും ന്യൂഡല്‍ഹി
കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ സിബിഐ കോടതി 2013ല്‍ അഞ്ച് വര്‍ഷത്തെ തടവും 60 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് അനധികൃതമായി പണം പിന്‍വലിച്ചതായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക