മുംബൈ: മഹാരാഷ്ട്രയില്‍ ഏപ്രിൽ 2 ശനിയാഴ്ച മുതല്‍ മാസ്ക് നിര്‍ബന്ധമല്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയതിനാലാണ് തീരുമാനം.
ആള്‍ക്കൂട്ട നിയന്ത്രണംഉള്പ്പെടെയുള്ള മറ്റ് കൊവിഡ് നിയന്ത്രണങ്ങളിലും ഇളവ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കൊവിഡ് കാലത്ത് സംസ്ഥാനത്തെ ജനങ്ങളെ സുരക്ഷിതരാക്കാന്‍ കഠിനമായി പരിശ്രമിച്ച ഡോക്ടര്‍മാര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക