കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിൽ നിന്ന് പിഴ ഈടാക്കിയിരിക്കുകയാണ് യുകെ പോലീസ്. ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനയിൽ നിന്നും പോലീസ് പിഴ ഈടാക്കിയിരുന്നു. പിറന്നാൾ പാർട്ടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പങ്കെടുത്തതിനാണ് പിഴ ചുമത്തിയത്.
കെഎസ്ഇബി ചെയർമാനെതിരായ സമരത്തിൽ ഇന്ന് സമവായ ചർച്ച, ബോർഡ് തലത്തിൽ പ്രശ്നം പരിഹരിക്കാൻ നീക്കം
അതേസമയം, തനിയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന പിഴ താൻ അടച്ചതായി മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയ പ്രധാനമന്ത്രി എത്ര തുകയാണ് അടച്ചതെന്ന് വെളിപ്പെടുത്തുവാൻ തയ്യാറായില്ല. തെറ്റ് തനിയ്ക്ക് ബോധ്യപ്പെട്ടെന്നും പോലീസ് അവരുടെ കർത്തവ്യമാണ് നിര്‍വഹിച്ചതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക