കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയ വിഷയത്തിൽ പ്രതികരണവുമായി എം.എം മണി. സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയാണെന്ന് എം എം മണി വ്യക്തമാക്കി. 6,72,560 രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് ചെയർമാൻ നോട്ടീസ് നൽകിയതിനാണ് എം എം മണിയുടെ വിമർശനം.
ബസ് ചാർജിൽ വർധനവ് ജനങ്ങൾക്ക് നൽകിയത് വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്
മര്യാദയില്ലാത്ത നടപടിയാണിത്. സംഘടനാ നേതാവ് ആയതുകൊണ്ട് മനപൂർവം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണിതെന്നും താൻ മന്ത്രിയായിരുന്ന കാലത്ത് ബോർഡും സർക്കാരും പ്രത്യേകം വാഹനങ്ങൾ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക