ഈ വർഷം ഫെബ്രുവരിയിൽ കാരെൻസ് പുറത്തിറക്കിയപ്പോൾ കിയ ഇന്ത്യ മികച്ചൊരു മുന്നേറ്റമാണ് നേടിയത്. പ്രീമിയം കോംപാക്റ്റ് എംപിവി അഭികാമ്യമായ വിലയിൽ വാഗ്ദാനം ചെയ്യുന്നു.
ഇത് ഈ സെഗ്മെന്റിലെ മറ്റ് ഏഴ് സീറ്റർ വാഹനങ്ങളെ അപേക്ഷിച്ച് കാരന്‍സിനെ പണത്തിന് കൂടുതൽ മൂല്യമുള്ളതാക്കുന്നു. മാരുതി എർട്ടിഗ, XL6 എന്നിവയ്ക്കെതിരെ കാരന്‍സ് മത്സരിക്കുന്നു.
കാരന്‍സ് ലോഞ്ച് ചെയ്ത് 25 ദിവസത്തിനുള്ളിൽ 50,000 ബുക്കിംഗുകൾ രജിസ്റ്റർ ചെയ്തു .
ഇപ്പോഴിതാ കൊറിയൻ കാർ നിർമ്മാതാവ് കാരന്‍സിന്റെ ഒരു അധിക സിഎന്‍ജി ഓപ്ഷൻ ലോഞ്ച് ചെയ്തുകൊണ്ട് ഈ ലൈനപ്പ് വിപുലീകരിക്കാൻ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
സിഎൻജിയിൽ പ്രവർത്തിക്കുന്ന കാരെൻസിന്റെ ഒരു പരീക്ഷണ മോഡല്‍ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫാക്ടറിയിൽ നിന്നും ഘടിപ്പിച്ച സിഎൻജി കിറ്റുമായി സോനെറ്റിന്റെ പരീക്ഷണ മോഡല്‍ കണ്ടെത്തിയതിന് ശേഷമാണ് ഈ ചാരചിത്രം പുറത്തുവരുന്നത്.
വിഡ ഇവി സ്കൂട്ടറുകള് വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഹീറോ മോട്ടോർകോർപ്പ്
ഈ ചിത്രം കാരെൻസിന്റെ ഒരു മറഞ്ഞിരിക്കാത്ത പ്രോട്ടോടൈപ്പ് കാണിക്കുന്നു. അതിന്റെ ബൂട്ടിനുള്ളിൽ ഒരു സിഎൻജി ടാങ്ക് സ്ഥാപിച്ചിരിക്കുന്നു.
ഒപ്പം ഇൻലെറ്റ് നോസലും ഇന്ധന ലിഡിന് അടുത്തുള്ള പിൻ ഫെൻഡറിൽ കാണാം. ടെയിൽഗേറ്റ് വിശാലമായി തുറന്നിരിക്കുന്ന നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക