ദോഹ: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് പുതിയ താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം. ഖത്തറിന്റെ ലോകകപ്പ് കാണികൾക്കുള്ള അക്കമഡേഷൻ പോർട്ടലിൽ പുതിയ ഓപ്ഷനുകൾ പ്രസിദ്ധീകരിച്ചു.
അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ വ്യത്യസ്തങ്ങളായ ഫാൻ വില്ലേജുകളിൽ കാണികൾക്ക് താമസം തിരഞ്ഞെടുക്കാം.
കാബിൻ-ശൈലിയിലുള്ള താമസം, വ്യത്യസ്ത തരം സ്വകാര്യ അവധിക്കാല വസതികൾ എന്നിങ്ങനെയുള്ള പുതിയ സൗകര്യങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലെ വാക്സീനുകളുടെ കാര്യക്ഷമതയെ ബാധിക്കാന്‍ ആന്റിബയോട്ടിക്ക് ഉപയോഗം കാരണമായേക്കാമെന്ന് പഠനം
കാണികളുടെ പോക്കറ്റിന് അനുയോജ്യമായ തരത്തിലുള്ള താമസ സൗകര്യങ്ങൾ തന്നെ https://www.qatar2022.qa/book എന്ന പോർട്ടലിലൂടെ ബുക്ക് ചെയ്യാം. സമീപ ഭാവിയിൽ കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമാക്കും.
പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ വില്ലകൾ, അപ്പാർട്മെന്റുകൾ, കപ്പലുകൾ, ഫ്ലോട്ടിങ് ഹോട്ടലുകൾ, എന്നിങ്ങനെ കാണികൾക്ക് വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങളാണ് ഖത്തർ ഒരുക്കുന്നത്.
ഓരോ ടിക്കറ്റ് ഉടമകൾക്കും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ ഹയ കാർഡ് നിർബന്ധമാണ്. ടിക്കറ്റ് എടുത്ത ശേഷം താമസവും ബുക്ക് ചെയ്തിട്ടു വേണം ഹയ കാർഡിന് അപേക്ഷ നൽകാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക