സ്വന്തം മണ്ണിൽ ഇന്ന് കേരളം ബംഗാളിനോട് ഏറ്റുമുട്ടും. സുവർണ കിരീടം സ്വന്തമാക്കുക എന്നതിനപ്പുറം കേരളവും ജനതയും മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് എ യിൽ ഒന്നാംസ്ഥാനക്കാരായാണ് കേരളത്തിന്റെ ഫൈനലിലേക്കുള്ള വരവ്. മത്സരങ്ങളിലൊന്നും തോൽവി എന്തെന്ന് അറിയാതെ തന്നെയാണ് വരവ്. സെമിയിൽ കർണാടകയെ ഏഴ് ഗോളിന് തകർത്ത ആത്മവിശ്വാസവുമുണ്ട് ഉള്ളിൽ..
ചെന്നൈയുടെ നായക സ്ഥാനം ധോണിക്ക് തിരിച്ചു നൽകി ജഡേജ
ഇനി ഒരുപക്ഷെ ഇതുപോലൊരു അവസരം കേരളത്തിന് ലഭിച്ചെന്ന് വരില്ല. കഴിഞ്ഞ കളികളിലെ വീഴ്ചകൾ മറികടക്കുമെന്ന കോച്ച് ബിനോ ജോർജിന്റെ വാഗ്ദാനം നടപ്പായാൽ ജിജോ ജോസഫിനും ടീമിനും കപ്പുയർത്താനാകും. അതേസമയം, എതിരാളികളായെത്തുന്നവരും നിസാരക്കാരല്ല. ഗ്രൂപ്പിൽ കേരളത്തോട് തോറ്റ ബംഗാളിനെയാകില്ല ഇനി കാണുകയെന്ന് കോച്ച് രഞ്ജൻ ഭട്ടാചാര്യ മുന്നറിയിപ്പ് നൽകിയിരുന്നു. പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് എട്ടിന് പോരാട്ടം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക