തൃശ്ശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവെച്ചു. തിരുവമ്പാടി-പാറമ്മേക്കാവ് ദേവസ്വങ്ങളാണ് വെടിക്കെട്ട് മാറ്റിവെക്കുന്ന കാര്യം അറിയിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വെടിക്കെട്ടിന്റെ പുതുക്കിയ സമയം പിന്നീട് അറിയിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ ദേവസ്വം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക