കൊൽക്കത്ത: ബംഗാളി നടി പല്ലവി ദേയെ (21) മരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലുള്ള ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പല്ലവിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
പല്ലവിയുടെ പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. താരത്തിന്റെ മരണവാർത്ത സഹപ്രവർത്തകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മോന് മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി പ്രേക്ഷക ശ്രദ്ധനേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക