സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ കാറ്റിലും മഴയിലും മരം വീണ് സംസ്ഥാനത്ത് 7 വീടുകള്‍ തകര്‍ന്നു. മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി.
അറബികടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി നിലവിൽ കുറഞ്ഞതാണ് ശമനത്തിന് കാരണം. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിൽ റെഡ് അലര്‍ട്ടും കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഡാമുകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 20 സെ.മീ വീതം ഉയർത്തിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കൺട്രോൾ റൂമിന് പുറമെ ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക