മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ജാക്ക് ആൻഡ് ജിൽ പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിലെ കിം കിം ഗാനം ഏറെ വൈറലായിരുന്നു.
‘ജാക്ക് ആൻഡ് ജില്ലി’ന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു മഞ്ജു കുഞ്ഞുങ്ങൾക്കൊപ്പം നൃത്തം വച്ചത്. ഒത്തിരി കുട്ടികൾക്ക് നടുവിൽ നിന്ന് മനോഹരമായി നൃത്തം വയ്ക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. നടിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
സൗബിന് ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുണ്ട്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക