പരിസ്ഥിതിയെ കൈവിടരുത് എന്ന് ഓർമപ്പെടുത്തി വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം. മനുഷ്യൻ വീടുകളിലേക്ക് ചുരുങ്ങിയപ്പോൾ പ്രകൃതി അതിന്റെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ചകളും ഈ കോവിഡ് കാലത്ത് നാം കണ്ടു.
മനുഷ്യൻ പ്രകൃതിയെ അടുത്തറിഞ്ഞ നാളുകൾ.ഭൂമിയിൽ ഇല്ലാതാകുന്ന പച്ചപ്പിനെ തിരിച്ചുപിടിക്കാൻ ഓർമിപ്പിക്കുകയാണ് ഓരോ പരിസ്ഥിതി ദിനവും.
1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. പരിസ്ഥിതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ വെല്ലുവിളികൾ ഏറെയുണ്ട്.
ദീർഘ വീക്ഷണത്തോടെയുള്ള പ്രകൃതി സംരക്ഷണ മാർഗങ്ങളിലൂടെ പരിസ്ഥിതിയെ തിരിച്ചു പിടിക്കാനാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക