കണ്ണൂരിലെ പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചൻ എന്ന പിതാവിനെയാണ് മകന് മാര്ട്ടിന് ഫിലിപ്പ് ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
പതിവായി മാര്ട്ടിന് മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസവും വീട്ടിലെത്തിയ ഇയാള്‍ വഴക്കുണ്ടാക്കുകയും തുടർന്ന് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് നിലത്തിട്ട് ചവിട്ടുകയും ആണ് ചെയ്തത്. മർദ്ദിക്കുന്ന ദൃശ്യങ്ങൾ വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ തന്നെ പകര്‍ത്തി.
വിവരമറിഞ്ഞതോടെ പോലീസ് സംഘം തിങ്കളാഴ്ച രാവിലെ പാപ്പച്ചന്റെ വീട്ടിലെത്തി. എന്നാല്‍ ഇദ്ദേഹം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ലെന്നാണ് വിവരം. മകന് മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക