തെലുങ്ക് ടിപ്പിക്കല്‍ സ്റ്റൈലിലൊരുക്കിയ പാട്ടില്‍ ഹൈ എനര്‍ജിയിലാണ് നസ്രിയയും നാനിയും ഡാന്‍സ് കളിക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ രീതിയിലുള്ള ഇരുവരുടെയും വിവാഹ ഒരുക്കങ്ങളും ഗാനരംഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും തമിഴിലുമെത്തുന്ന ചിത്രത്തിന്റെ മലയാളം പേര് ആഹാ സുന്ദരാ എന്നാണ്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി.
ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നസ്രിയ നായികയാകുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക