സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുന്‍മന്ത്രി കെ.ടി.ജലീല്‍. സന്തോഷ്ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും വാപ്പ കളികാണാന്‍ പോയില്ല.
പിന്നെയാണോ ഇപ്പോഴെന്നും കെ.ടി.ജലീലിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.ടി.ജലീലിന്റെ പ്രതികരണം .
അതേസമയം, സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക