തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.
രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളെ പറ്റി ചോദിച്ചപ്പോൾ ഞാന്‍ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു, ഈ ജോലിയും ഇഷ്ടപ്പെടുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക