മലയാളികൾക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്. അടുത്തിടെയായിരുന്നു സീരിയല്‍ താരമായ യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലായിരുന്നു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്നത്. പിന്നാലെ താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് മൃദുല എത്തിയിരുന്നു.
ഇപ്പോഴിതാ ഏഴാം മാസം ഗർഭിണിയാണ് മൃദുല. യുവയായിരുന്നു നേരത്തെ ഭാര്യ ഗർഭിണിയാണെന്ന സന്തോഷം പങ്കുവച്ചത്. ഏഴാം മാസത്തിലെ മൃദുലയുടെ സീമന്തം ചടങ്ങിന്റെ വിശേഷങ്ങളാണ് ഇരുവരും ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ അടക്കം പങ്കെടുത്തുള്ള ചടങ്ങായിരുന്നു നടന്നത്. തിരുവന്തപുരത്തെ യുവയുടെ വാടക വീട്ടിലായിരുന്നു സീമന്തം ചടങ്ങ്.വിവാഹത്തിന് യുവയുടെ വീട്ടുകാർ സമ്മാനിച്ച സാരി ഉടുത്തായിരുന്നു മൃദുല ചടങ്ങിനെത്തിയത്. ആഭരണങ്ങളെല്ലാം അണിഞ്ഞ് അതി മനോഹരിയായിട്ടായിരുന്നു ചടങ്ങിനായി മൃദുല എത്തിയത്.
യുവയുടെ മൂത്ത ചേച്ചിയുടെ പിറന്നാൾ കൂടിയായിരുന്ന ദിവസം, എല്ലാവരും ഒത്തുചേർന്ന് ആഘോഷമാക്കി. യുവ-മൃദുല ജോഡിയുടെ വിശേഷങ്ങൾ എപ്പോഴും യുട്യൂബിൽ ശ്രദ്ധ നേടാറുണ്ട്. ഈ വീഡിയോ വ്ലോഗിലാണ് വിശേഷങ്ങൾ പങ്കുവച്ച് മൃദുലയും യുവയും എത്തുന്നത്. ഇനി കുറച്ച് നാൾ മൃദുലയെ പിരിഞ്ഞ് കഴിയേണ്ടി വരുമെന്ന സങ്കടവും ഇതിനിടെ യുവ പങ്കുവച്ചു. അടുത്തിടെ മൃദുല ഒരു വീട് സ്വന്തമാക്കിയതിന്റെ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി ഇരുവരും പങ്കുവെച്ചിരുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക