ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏകദേശം 14 കോടി രൂപ വിലമതിക്കുന്ന കാറാണ് പ്രകടത്തിൽ പെട്ടത്. റൊണാൾഡോയുടെ ജീവനക്കാരിൽ ഒരാളാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം.
പരസ്പരം തോളില്‍ കൈയിട്ട് മോഹന്‍ലാലും പൃഥ്വിയും
14 കോടിയോള വിലവരുന്ന ബുഗട്ടി വെയ്റോൺ ആണ് വാഹനം. അപകടം സംഭവിക്കുമ്പോൾ റൊണാൾഡോ വാഹനത്തിൽ ഉണ്ടായിരുന്നില്ല. സ്പെയിനിലെ മയ്യോർക്കയിലുള്ള റൊണാൾഡോയുടെ വീട്ടിൽ വച്ച് തന്നെയാണ് അപകടം നടന്നത്. അമിത വേഗതയോടെ എത്തിയ കാർ വീടിന്റെ ഗേറ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബാങ്ക് ലോണും, ഇ.എം.ഐയും ജീവിതത്തിൽ, ഇ.എം.ഐ 24 ന് തിയേറ്ററുകളിൽ
കാറിന്റെ മുൻഭാഗത്തിന് വലിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തന്റെ അവധിക്കാലം ആഘോഷിക്കുവാനാണ് റൊണാൾഡോ സ്പെയിനിൽ എത്തിയത്. പോർച്ചുഗലിൽ നിന്ന് മയ്യോർക്കയിലേക്ക് വാഹനം എത്തിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക