ജീവനക്കാർക്ക് പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. സർക്കാർ ചിലവിലുള്ള യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാവു എന്നാണ് നിർദേശം. മാത്രമല്ല, യാത്ര നടത്തുന്നതിന് 21 ദിവസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കണമെന്ന് കേന്ദ്ര ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യ എണ്ണയുടെ വില കുറച്ചു, കുറച്ചത് പത്തു രൂപ
മാത്രമല്ല, യാത്രയ്ക്കായുള്ള അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ വിമാനടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ബാൽമർ ലൗറി ആൻഡ് കമ്പനി, ഐആർസിടിസി, അശോക ട്രാവൽ ആൻഡ് ടൂർസ് എന്നീ കമ്പനികൾ മുഖേന മാത്രമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വിമാനടിക്കറ്റുകൾ നിലവിൽ ബുക്ക് ചെയ്യുവാൻ സാധിക്കു.
വജ്രാഭരണ കയറ്റുമതിയിൽ വലിയ വർധനവുമായി ഇന്ത്യ
അതേസമയം, ഒന്നിലേറെ തവണ ടിക്കറ്റുകൾ ബുക്ക് ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇനി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യണം എന്നാണെങ്കിൽ യാത്ര തീരുമാനിച്ചതിന്റെ 24 മണിക്കൂർ മുൻപെങ്കിലും ക്യാൻസൽ ചെയ്യണമെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക