വെെകുന്നേരം ഒരു ചൂട് ചായ കുടിക്കുന്നതിന്റെ സന്തോഷം വേറെ ഇല്ലെന്ന് തന്നെ പറയാം. ചിലർക്ക് കടുപ്പത്തിലായിരിക്കണം ചായ വേണ്ടത്, മറ്റ് ചിലർക്ക് ലെെറ്റ് ചായ അല്ലെങ്കിൽ മീഡിയം ചായ..ഇനി മുതൽ മസാല ചായ കുടിച്ചാലോ?
വേണ്ട ചേരുവകൾ…
ചായപ്പൊടി ഒന്നര ടീ സ്പൂൺ
പാൽ 2 ഗ്ലാസ്
ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു, ജാതിപത്രി എന്നിവ ചേർത്തു പൊടിച്ചെടുത്ത ഗരം
മസാല കാൽ ടീസ്പൂൺ
പഞ്ചസാര പാകത്തിന്
വെള്ളം 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം…
ആദ്യം പാൽ നന്നായി തിളപ്പിക്കുക.നന്നായി തിളച്ച് കഴിഞ്ഞാൽ അതിലേക്ക് ചായ പൊടിയും ഗരംമസാല പൊടിയും ഇടുക. ശേഷം നല്ല പോലെ തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ അരിച്ചെടുക്കുക. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ചൂടോടെ കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക