സൂര്യയുടെ പുതിയ കഥാപാത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നു. സൂര്യ ഒരു ശാസ്ത്രജ്ഞനായി അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട് .
ആര് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും സൂര്യ ശാസ്ത്രജ്ഞനാകുക. തിരക്കഥാ രചന അന്തിമ ഘട്ടത്തിലാണെന്നും 2023ലായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നുമാണ് റിപ്പോര്‍ട്ട്.
വൈകാതെ തന്നെ സൂര്യ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ‘എതര്‍ക്കും തുനിന്തവൻ’ എന്ന ചിത്രമാണ് സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക