ലോകകപ്പ് ഫുട്ബോൾ കാണണമെന്ന് ആഗ്രഹിക്കുന്ന ആരാധകർക്ക് മത്സരം കാണുന്നതിനായുള്ള ടിക്കറ്റുകൾ ഇന്ന് മുതൽ സ്വന്തമാക്കുവാൻ സാധിക്കും. ആദ്യമെത്തുന്നവർക്ക് ആദ്യം ടിക്കറ്റ് നൽകും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതായത് എപ്പോഴത്തെയും പോലെ റാൻഡം നറുക്കെടുപ്പ് ഉണ്ടായിരിക്കില്ല.
കോവിഡ് മുക്തനായി രോഹിത് ശർമ, ഇനി തിരികെ കളിക്കളത്തിലേക്ക്
ഖത്തർ സമയപ്രകാരം ഉച്ചയ്ക്ക് പന്ത്രണ്ട് മുതലായിരിക്കും ടിക്കറ്റുകൾ നൽകിത്തുടങ്ങുക. ടിക്കറ്റ് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ അപ്പോൾ തന്നെ പണമടക്കേണ്ടതുണ്ട്. ആവശ്യമുള്ളവർ ഫിഫ വെബ്സൈറ്റിൽ കയറുകയും ടിക്കറ്റ്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്യുക.
‘സ്ത്രീധനം തീ പോലെയാ..’; സസ്പെൻസ് നിറച്ച് വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കുറി’ ട്രെയിലർ
ഇതുവരെ ഏകദേശം പതിനെട്ട് ലക്ഷം ടിക്കറ്റുകളാണ് നൽകിയത്. ആഗസ്റ്റ് 16 വരെയായിരിക്കും ഇത്തരത്തിൽ ടിക്കറ്റ് സ്വന്തമാക്കുവാനുള്ള അവസരം. അതേസമയം, ടിക്കറ്റ് സ്വന്തമാക്കിയവരിൽ ആദ്യ പത്തിൽ തന്നെ ഇന്ത്യക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക