ഒരു തുള്ളി എണ്ണ ഇല്ലാതെ പപ്പടം പൊരിക്കാം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ ആരും അമ്പരക്കേണ്ട… ഒട്ടും എണ്ണ ഇല്ലാതെ തന്നെ നമുക്ക് പപ്പടം പൊരിക്കാം… എങ്ങനെയെന്നല്ലേ…
ചേരുവകൾ
അടിക്കട്ടിയുള്ള ഒരു ചീനച്ചട്ടി
നന്നായി കഴുകി വൃത്തിയാക്കിയ മണൽ – 4 കപ്പ്
തയാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയിലേക്ക് വൃത്തിയാക്കിയ മണൽ 4 കപ്പ് ഇട്ടു കൊടുത്തു നന്നായി ചൂടാക്കുക. മണൽ നന്നായി ചൂടായി വരുമ്പോൾ അതിലേക്കു ഫ്രൈയിംസ്, പപ്പടം ഇട്ടു കൊടുത്തു ഇളക്കുക. ചൂടുള്ള മണലിൽ ഇവ നന്നായി പൊന്തി വരും. വിവിധ തരത്തിൽ ഉള്ള ഡ്രൈ ആയ പൊട്ടറ്റോ പപ്പടം, ഫ്രൈയിംസ്, പാനി പൂരിയ്ക്കുള്ള പൂരി തുടങ്ങിയവ ഇങ്ങനെ വറുത്തെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക