തൊടുപുഴ: മദ്യപിച്ച ശേഷം ‘കെജിഎഫ്’ സിനിമയിലെ ‘അധീര’ കഥാപാത്രമായി സങ്കൽപിച്ച് ഭാര്യയെ മര്‍ദിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി അണക്കര പുല്ലുവേല്‍ സ്വദേശി ജിഷ്ണു ദാസിനെ (27) ആണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ കയ്യിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ചു മുഖത്ത് ഉൾപ്പെടെ ഇടിച്ചു പരുക്കേൽപ്പിച്ചു. കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് എത്തിയ ഭാര്യാ പിതാവിന്റെ മുൻപിൽ വച്ചും ക്രൂരമായി മർദിച്ചു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക