കുഞ്ചാക്കോ ബോബന് ചിത്രം ന്നാ താന്‍ കേസ് കൊടിലെ ദേവദൂതര്‍ പാടി എന്ന പാട്ടിന്റെ പുനരാവിഷ്കരണം ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. കുഞ്ചാക്കോ ബോബന്റെ ഡാന്‍സിനെ പ്രശംസിച്ചാണ് ഏവരും കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഇപ്പോഴിതാ ഗാനത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്.
വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന് മനസ് തുറന്നിരിക്കുന്നത്. സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് ശീലമുള്ളതാണെങ്കിലും വേദിയിലെ പാട്ടിന് സദസില്‍ വെച്ച് ഡാന്‍സ് ചെയ്യുന്നത് ആദ്യത്തെ അനുഭവമാണെന്നാണ് ചാക്കോച്ചന് പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം
ദേവദൂതര്‍ പാടി എന്ന ഗാനം എല്ലാ മലയാളികളേയും പോലെ തന്റേയും പ്രിയഗാനങ്ങളിലൊന്നാണെന്നാണ് ചാക്കോച്ചന് പറയുന്നത്. എന്നാല്‍ ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നു വെന്നും താരം പറയുന്നു. താന്‍ ചെയ്തത് ഡാന്‍സ് തന്നെയാണോ എന്ന് ഇപ്പോഴും തനിക്കറിയില്ലെന്നും കുഞ്ചാക്കോ ബോബന് പറയുന്നു.
”ശരിക്കും ഞാന്‍ ഇങ്ങനെയല്ല ഡാന്‍സ് ചെയ്യുന്നത്, ഇത് കഥാപാത്രത്തിന് വേണ്ടിയാണ് എന്നോട് ക്ഷമിക്കണേ എന്ന് കൂടി നിന്നവരോട് പറഞ്ഞു. പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു” എന്നാണ് ചാക്കോച്ചന് ഡാന്‍സിനെക്കുറിച്ച് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക