ശരീരം എളുപ്പത്തില്‍ തടിവയ്ക്കുന്നത് മിക്കവാറും പേരും നേരിടുന്ന പ്രശ്നമാണ്. പച്ചവെള്ളം മാത്രം കുടിച്ചാലും തടിവയ്ക്കുമെന്ന് പലരും തമാശയായി പറയാറുമുണ്ട്.
ഭാരം കൂടുമെന്ന് പേടിച്ച് വയറുനിറയെ ആഹാരം കഴിക്കാത്തവരാണ് ഇത്തരക്കാര്‍. എന്നാല്‍ എത്രകഴിച്ചാലും തടിവയ്ക്കാത്ത ചില ഭക്ഷണമുണ്ട്. ഇവ കഴിക്കുമ്ബോള്‍ വയര്‍ നിറഞ്ഞതായുള്ള അനുഭവം ലഭിക്കുകയും ചെയ്യും. മാത്രമല്ല ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും ഇവ സഹായിക്കുന്നു.
ഇത്തരത്തില്‍ എത്ര കഴിച്ചാലും ശരീരഭാരം കൂടാത്ത കുറച്ച് ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
പഴങ്ങള്‍:
സീസണുകളില്‍ ലഭിക്കുന്ന പഴങ്ങളില്‍ അനേകം ഗുണങ്ങളുണ്ട്. ശരീരത്തെ ഊര്‍ജസ്വലമാക്കാനും പോഷിപ്പിക്കാനും ഇവ ഏറ്റവും മികച്ചതാണ്. മാത്രമല്ല നിരവധി രോഗങ്ങള്‍ അകറ്റുന്നതിനും ശരീരഭാരം ക്രമീകരിക്കുന്നതിനും പഴങ്ങള്‍ സഹായിക്കുന്നു. സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ചര്‍മം മൃദുലമുള്ളതാക്കാനും പഴങ്ങള്‍ സഹായിക്കുന്നു. ഇവ എത്രതന്നെ കഴിച്ചാലും ശരീരഭാരം വര്‍ദ്ധിക്കുകയില്ല.
ഹമ്മസ്:
മിഡില്‍ ഈസ്റ്റ് വിഭവമായ ഇത് ചപ്പാത്തിക്കും ബ്രെഡിനുമൊക്കെ ഒപ്പം ജാം പോലെ ഉപയോഗിക്കാവുന്നതാണ്. ചെറുപയര്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതിനാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്.
നട്ട്സ്:
ആരോഗ്യപരമായ കൊഴുപ്പും പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുള്ളവയായതിനാല് കൂടുതല്‍ കഴിച്ചാലും ശരീരഭാരം വര്‍ദ്ധിക്കുകയില്ല. വാല്‍നട്ട്, ബദാം, നിലക്കടല, പിസ്ത തുടങ്ങിയവ ദിവസേന കഴിക്കാവുന്നതാണ്.
ഓട്സ്:
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതെ തന്നെ വയര്‍ നിറഞ്ഞതായുള്ള അനുഭവം നല്കുന്ന ഭക്ഷണമാണ് ഓട്സ്. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലും പഴങ്ങളും ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നു. ഓട്സ് ദിവസേന കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
യോഗര്‍ട്ട്:
കലോറി കുറഞ്ഞ ഭക്ഷണമായ യോഗര്‍ട്ട് നട്ട്സ്, പഴങ്ങള്‍ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്. പാല് പുളിപ്പിച്ച് തയ്യാറാക്കുന്ന ഈ ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ചെറുപയര്‍:
പ്രോട്ടീനുകളുടെ കലവറയാണ് ചെറുപയര്‍. വേവിച്ച പയര്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് കഴിക്കുന്നതും ഏറെ രുചികരമാണ്.
ചോളം:
ശരീരഭാരം കൂടുമെന്ന് ഭയക്കാതെ ധാരാളം കഴിക്കാവുന്ന ആഹാരമാണ് ചോളം. കൊറിച്ചുകൊണ്ടിരിക്കാന് ഇഷ്ടമുള്ളവര്‍ക്ക് ഇത് ധൈര്യമായി തിരഞ്ഞെടുക്കാം. കടയില്‍ നിന്ന് വാങ്ങാതെ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് ഏറ്റവും ഫലപ്രദം.
പീനട്ട് ബട്ടര്‍:
ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ പീനട്ട് ബട്ടര്‍ സഹായിക്കും. ചപ്പാത്തി, ബ്രെഡ് എന്നിവയുടെ കൂടെ ഇത് ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക