മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. മൂന്ന് വീതം ചതുര്‍ദിന മത്സരങ്ങളും ഏകദിനങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡ് എയ്ക്കെതിരെ കളിക്കുക.
സെപ്റ്റംബര്‍ ഒന്ന് മുതലാണ് പരമ്പര ആരംഭിക്കുക. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഏതാണ്ട് ഈ സമയത്ത് തന്നെയാണ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പര നടക്കുന്നത്. പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
സെപ്റ്റംബര്‍ 20 മുതല്‍ 25 വരെയാണ് ഇന്ത്യ നാട്ടില്‍ ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പര കളിക്കുന്നത്. ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന- ടി20 പരമ്പര സെപ്റ്റംബര്‍ 28ന് ആരംഭിക്കും. ഈ മത്സരങ്ങളില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക