അവതാരകയായിട്ടാണ് അശ്വതി ശ്രീകാന്ത് മലയാളികളിലേക്ക് എത്തിയത്. കൂടാതെ എഴുത്തുകാരി എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖം. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിലേക്കുള്ള ചുവടുമാറ്റം. ചക്കപ്പഴം Serial) എന്ന പരമ്പരയിലൂടെ അങ്ങനെ അശ്വതി ആദ്യമായി മിനിസ്ക്രീനിലേക്കെത്തി. ആദ്യമായി ഒരു പരമ്പരയിലേക്ക് എത്തുന്നതിന്റെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ മലയാളിയുടെ പ്രിയപ്പെട്ട നടിയായി മാറാനും താരത്തിന് കുറച്ച് കാലമേ വേണ്ടി വന്നുള്ളു.
തന്റെ മനോഹരമായ പത്ത് വിവാഹവര്ഷത്തെ പറ്റിയാണ് ഇപ്പോള്‍ അശ്വതിയുടെ കുറിപ്പ്. ചിലപ്പോള്‍ കടലുപോലെയും ചിലപ്പോള്‍ ഒരു തുള്ളി പോലെയുമാണ് വിവാഹജീവിതം അനുഭവപ്പെട്ടതെന്ന് അശ്വതി പറയുന്നു.
”ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്ഷങ്ങള് ! നമ്മള് നമ്മളായ പത്തു വര്‍ഷങ്ങള്‍.. ‘കൂട്ട്’ ഒരു വിലപിടിച്ച വാക്കാണ്”. അശ്വതി കുറിച്ചു. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. പ്ലസ് ടു കാലത്ത് ആരംഭിച്ച ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്. അശ്വതി പങ്കുവച്ച കുറിപ്പിനു താഴെ ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക