ബിഗ് ബോസ് താരം ദില്‍ഷ തന്നെ ഏറ്റവും അസ്വസ്ഥപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മനോരമയുമായുള്ള അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍ ‘ദില്‍ഷ 70 ലക്ഷത്തിന്റെ കാര്‍ വാങ്ങി എന്നതായിരുന്നു ഒരു പ്രചരണം. അത് മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ വന്നു.
ഇതുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ നിരവധി വീഡിയോകളെത്തി. തുടര്‍ന്ന് സൈബര്‍ അക്രമണവും. എനിക്ക് ഇല്ലാത്തൊരു വാഹനത്തിന്റെ പേരിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് ഓര്‍ക്കണം.സകല അതിര്‍വരമ്പുകളും ഇക്കൂട്ടര്‍ ലംഘിച്ചു. അതൊക്കെ വിശ്വസിക്കുന്ന ആളുകളെ ഓര്‍ത്താണ് തനിക്ക് വിഷമമെന്ന് ദില്‍ഷ പറയുന്നു.
ഞാനിപ്പോള്‍ യൂട്യൂബ് തുറക്കാറില്ല. കാരണം എനിക്ക് വരുന്ന വീഡിയോയില്‍ കൂടുതലും എന്നെ കുറിച്ചുള്ളതാണ്. അതില്‍ പലതും ഞാന്‍ പോലും അറിയാത്ത കാര്യങ്ങളാണെന്നും താരം സൂചിപ്പിക്കുന്നു.
വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ കേട്ട് മടുത്തു. ഞാന്‍ വിവാഹം കഴിക്കാത്തതില്‍ എന്റെ വീട്ടുകാരെക്കാളും വിഷമം നാട്ടുകാര്‍ക്കാണെന്ന് മനസിലാക്കാനായി. കരിയറിനാണ് ഇപ്പോള്‍ പ്രധാന്യം കൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക