രണ്ട് ഐസിസി ലോകകപ്പുകളിൽ ടീം ഇന്ത്യയെ നയിച്ച മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്റെ ജീവിതം വളരെ സ്വകാര്യമായി സൂക്ഷിക്കുന്നു.
സോഷ്യൽ മീഡിയയിൽ പോലുമില്ലാത്ത അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ അധികം പ്രത്യക്ഷപ്പെടാറില്ല. എന്നാൽ നേരെ മറിച്ച് ഭാര്യ സാക്ഷി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ സജീവമാണ് സാക്ഷി. തന്റെ ഫോളോവേഴ്സ് വർദ്ധിപ്പിക്കാൻ സാക്ഷി എന്തും ചെയ്യുമെന്ന് ധോണി തന്നെ വെളിപ്പെടുത്തി.
ധോണിയുടെയും സാക്ഷിയുടെയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
.@msdhoni : Dekho aapne Instagram ke followers badhne ke liye, ye sab kar rahe hai… @SaakshiSRawat : All your followers love me also no..
Check out the hilarious convo here!🤣#Dhoni #Sakshi #MahiWay ❤️😇 pic.twitter.com/B0VNZ4mUOH
— MS Dhoni Fans Official (@msdfansofficial) January 30, 2020
ഈ വീഡിയോയിൽ ധോനിയും സാക്ഷിയും രസകരമായി വഴക്കിടുന്നു. അതിനിടെ നിരവധിയാളുകളും വീഡിയോയിൽ ചുറ്റുമുണ്ട്. ഇൻസ്റ്റഗ്രാമിൽ തന്റെ ഫോളോവേഴ്സ് വർദ്ധിപ്പിക്കാനാണ് സാക്ഷി ഇതെല്ലാം ചെയ്യുന്നതെന്നും ധോണി വീഡിയോയിൽ പറയുന്നു.
നിങ്ങളെ പോലെ തന്നെ നിങ്ങളുടെ ആരാധകർക്ക് എന്നെയും ഇഷ്ടമാണ് എന്ന് സാക്ഷി പറയുന്നു. ഇത് കേട്ട് ധോണിയടക്കമുള്ളവരും ചിരിക്കാൻ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക