രുചിയോടെയും എളുപ്പത്തിലും പിസ തയ്യാറാക്കുന്നത് ഇങ്ങനെയാണ് .ആദ്യം പിസ ബേസ് ആണ് ഉണ്ടാക്കേണ്ടത്.പിസ ബേസിന് വേണ്ട ചേരുവകൾ
ചൂടു വെള്ളം – 1/2 കപ്പ്,പഞ്ചസാര- 2 ടീസ്പൂൺ,ഒറിഗനോ- 1/2 ടീസ്പൂൺ,
ഒലിവ് ഓയിൽ- 3 ടീസ്പൂൺ,മൈദ – ഒന്നര കപ്പ്,ഈസ്റ്റ് -1 ടീസ്പൂൺ, ഉപ്പ്, മൈദ, യീസ്റ്റ്, ഉപ്പ്, പഞ്ചസാര എന്നിവ ഒന്നിച്ചുചേർത്ത് കുഴയ്ക്കുക.യീസ്റ്റ് വെള്ളത്തിൽ കലക്കി ഉപയോഗിക്കുക. അഞ്ച് മണിക്കൂർ വയ്ക്കുക.
അതിനുശേഷം ചപ്പാത്തിക്ക് എടുക്കുന്നതുപോലെ വലിയ ഉരുളകളാക്കി പരത്തിഎടുക്കുക.പരത്തിയ മാവിലേക്ക് പിസ സോസ് തേച്ച് പിടിപ്പിക്കുക.ഒലീവെണ്ണയും തേയ്ക്കണം.
ഇനി ടോപ്പിംഗിനായുള്ള ചേരുവകൾ:
ചിക്കൻ കാൽ കിലോ,ക്യാപ്സിക്കം,ബ്ളാക്ക് ഒലിവ്ചീസ് , പെരി പെരി സോസ്, ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്
ചിക്കൻ ചെറിയ കഷണങ്ങളായി മുറിക്കുക.
അല്പം പെരി പെരി സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വറുത്തെടുക്കുക. ക്യാപ്സിക്കം,ബ്ളാക്ക് ഒലിവ് അല്പനേരം ആവി കേറ്റിയെടുക്കുക.
ചൂടായ പാനിൽ ചപ്പാത്തിക്കു പരത്തുന്നതു പോലെ പരത്തി എടുത്ത മാവ് 3 മിനിറ്റ് ഇരു വശവും വേവിച്ച് തീ ഓഫ് ചെയ്യണം.
സോസ് ഒഴിച്ച് അതിന്റെ മുകളിൽ ചീസ് വിതറി ചിക്കൻ , കാപ്സിക്കം അരിഞ്ഞത്, ഒലിവ് എന്നിവ വെച്ച് അതിന്റെ മേലെ കുറച്ചു കുരുമുളക് പൊടി , ഒറിഗാനോ എന്നിവ ഇട്ടു കൊടുക്കുക.
വീണ്ടും പാൻ ചെറു തീയിൽ പത്തു മിനിറ്റ് വേവിച്ചെടുക്കുക,ഈ വിധമാണ് പിസ തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക