കുറച്ചു മഞ്ഞൾ പൊടിയിൽ തേൻ ചേർത്ത് ചാലിച്ചു കഴിച്ചാൽ കുട്ടികളുടെ ചുമ കുറയും.
പനികൂർക്കയുടെ നീര് 6 തുള്ളി, അരഗ്ലാസ് ചൂട് വെള്ളത്തിൽ തവണകളായി കൊടുക്കുക.
ചെറിയ ഉള്ളി 200 gram നൈസായി അരിഞ്ഞു അതിൽ 100gram പനം കൽക്കണ്ടം പൊടിച്ചു ചെറിയ തരികളാക്കി ചേർത്ത് തിരുമ്മി ഒരു കുഴിയുള്ള പാത്രത്തിൽ ഒരു സൈഡിലാക്കി പാത്രം ചരിച്ചു വച്ചു അതിൽ നിന്നും ഊറി വരുന്ന വെള്ളം ദിവസത്തിൽ പലപ്പോഴായി കോരിക്കൊടുക്കുക. 7 ദിവസം കൊടുത്താൽ ചുമയും കഫക്കെട്ടും മാറും.
മുതിര, കലുപ്പ് ഇവ വറുത്തു കിഴി കെട്ടി പുറത്ത് ചൂട് പിടിക്കുക.
ദിവസവും തുളസിയില തിളപ്പിച്ച് വെള്ളം കൊടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക