പോഷകങ്ങളുടെ കലവറയാണ് മുട്ട എന്നത് നമുക്കെല്ലാം അറിയുന്ന കാര്യമാണ്. എന്നാൽ പലപ്പോഴും വെജിറ്റേറിയൻസിന് മുട്ട കഴിക്കാൻ ഇഷ്ടം ഉണ്ടാകില്ല. വെജിറ്റേറിയൻസിന് മുട്ടയ്ക്ക് പകരം കഴിക്കാൻ സാധിക്കുന്ന മുട്ടയുടെ അത്ര തന്നെ പോഷകമൂല്യങ്ങൾ അടങ്ങിയ ചില പച്ചക്കറികൾ പരിചയപ്പെടാം.
വിറ്റാമിന്‍ സി, ഫോളേറ്റ്, പ്രോട്ടീന്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയ സോയാബീൻ മുട്ടയ്ക്ക് പകരം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്.
ധാരാളം മഗ്നീഷ്യവും അത്പോലെ തന്നെ പ്രോടീനും അടങ്ങിയ ഒന്നാണ് മത്തങ്ങാക്കുരു. ഇത് കഴിക്കുന്നത് മുട്ട കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണകരമാണ്.
തൈരും മുട്ടയ്ക്ക് പകരം കഴിക്കാവുന്ന ഒന്നാണ്. കാൽഷ്യത്തിന്റെ കലവറ കൂടിയാണ് തൈര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക