ഭക്ഷണത്തിൽ ചില ക്രമീകരണങ്ങൾ വരുത്തി നമുക്ക് അസിഡിറ്റിയെ അകറ്റി നിർത്താം. അവ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനത്തെ സഹായിക്കാൻ ഏറ്റവും നല്ല ഒന്നാണ് പെരുംജീരകം. ഇത് കുടലിലെ വീക്കം കുറച്ച് ഗ്യാസ് ട്രബിൾ അകറ്റും.
രാവിലെ എഴുന്നേറ്റയുടൻ ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കും.
അസിഡിറ്റി അകറ്റാൻ മല്ലിയില ചായ പതിവാക്കാം. മല്ലിയില ചായ ഉണ്ടാക്കുന്ന വിധം.
4-5 മല്ലിയില
1 നക്ഷത്രമസാല
1 നുള്ള് മഞ്ഞള്‍
1 ½ കപ്പ് വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ഒരു മിനിറ്റിനു ശേഷം നക്ഷത്രമസാലയും മഞ്ഞളും ചേര്‍ക്കുക. അവ ഒരു മിനിറ്റ് തിളപ്പിച്ച് മല്ലിയില ചേര്‍ക്കുക. ഒരു പാത്രം കൊണ്ട് മൂടി 2-3 മിനിറ്റ് വേവിക്കാന്‍ അനുവദിക്കുക. ഗ്യാസ് ഓഫ് ചെയ്ത് ഒരു കപ്പില്‍ ഒഴിക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വാഭാവിക മധുരം ചേര്‍ക്കാം. ഇത്രയുമായപ്പോള്‍ മല്ലിയില ചായ തയ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക