പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിനും മികച്ചതാണ് കാരറ്റ് ജ്യൂസ്. എന്നാല്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോസ് കാരറ്റ് ജ്യൂസില്‍ ധാരാളം ഉണ്ട്. ഇത് കാരറ്റ് ജ്യൂസില്‍ ഉണ്ട്. ഇതിന്റെ അളവ് ശരീരത്തില്‍ അമിതമായാലും അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് കാരറ്റ് ജ്യൂസ് നല്കുന്ന ഗുണം അതൊന്ന് വേറെ തന്നെയാണ്. കാരണം കാരറ്റ് ജ്യൂസില്‍ കലോറിയും പഞ്ചസാരയും കുറവാണ്. അവയിലെ അവശ്യ വിറ്റാമിനുകളും ധാതുക്കളും പ്രമേഹത്തിന് വിലക്ക് തീര്‍ക്കുന്നു.
ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ് കാരറ്റ് ജ്യൂസ്. ഇത് നിങ്ങളുടെ ഹൃദയത്തെ സ്ട്രോംങ് ആക്കുന്നതിനും ഫ്രീറാഡിക്കല്‍ നാശത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കാരറ്റ് ജ്യൂസില്‍ വിറ്റാമിന്‍ സി, ഇ, ഫോലേറ്റുകള് തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിലെ മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നല്ല കൊളസ്ട്രോള്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു.
കാരറ്റ് ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്നത് പലര്‍ക്കും അറിയില്ല. കാരറ്റ് ജ്യൂസ് മിക്സിയില്‍ തയ്യാറാക്കുന്നതിനേക്കാള്‍ നല്ലൊരു ജ്യൂസറില്‍ തയ്യാറാക്കുന്നതാണ് മികച്ച ഫലം നല്‍കുന്നത്. അതിന് വേണ്ടി മൂന്നോ നാലോ കാരറ്റ് എടുത്ത് അത് ജ്യൂസ് ആക്കി അതിലേക്ക് അല്പം നാരങ്ങ നീരും തേനും മിക്സ് ചെയ്ത് കഴിക്കാം. തേന്‍ രുചിക്ക് വേണമെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക