മനസിനും ആരോഗ്യത്തിനും നല്ലതാണ് മെഡിറ്റേഷന്‍. ഇത് ശീലമാക്കിയാല്‍ ഗുണങ്ങള്‍ ഏറെയാണ്. ദിവസവും അല്പ സമയം മെഡിറ്റേഷനായി മാറ്റി വെയ്ക്കാന്‍ ശ്രമിക്കണം. ദിവസവും കുറഞ്ഞത് 15 മിനിറ്റ് വീതം ധ്യാനിക്കുന്നത് നല്ലതാണ്.
മെഡിറ്റെഷന് ശീലിക്കുന്നതിന്റെ പ്രധാന ഗുണം ഏകാഗ്രത വളര്‍ത്തിയെടുക്കാം എന്നതാണ്. ഉറക്ക പ്രശ്നത്തിന് മെഡിറ്റേഷന്‍ പരിഹാരം കാണുന്നു. സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയുമെല്ലാം ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് വഴി ഈ പ്രശ്നങ്ങള്‍ കുറയുകയും നന്നായി ഉറങ്ങാന്‍ സാധിക്കുകയും ചെയ്യും. ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്കും മെഡിറ്റേഷന്‍ പരിഹാരമാണ്. ശ്വസന രീതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക