മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചില നാടന്‍ എണ്ണകള്‍ ഏതൊക്കെയെന്ന് നോക്കാം
ബ്രഹ്മി എണ്ണ
ബ്രഹ്മി എണ്ണയായും പൊടിയായും ഉപയോഗിക്കാം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും മുടി സമൃദ്ധമായി വളരാനും സഹായിക്കും. ബ്രഹ്മി ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചിയെടുക്കാം. തലവേദന ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ ഇത് ഇല്ലാതാക്കും
നെല്ലിക്ക
കേശസംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് നെല്ലിക്ക. നെല്ലിക്കപ്പൊടിയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലമുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടിയ്ക്ക് കരുത്ത് നല്‍കുകയും ചെയ്യുന്നു.
കറ്റാര്‍ വാഴ
ചര്‍മ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും മുന്നിലാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ നീരും വെളിച്ചെണ്ണയില്‍ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കാം. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടിക്ക് കട്ടി നല്‍കുകയും ചെയ്യുന്നു.
തുളസി
ഔഷധ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് തുളസി. തുളസിയുടെ ഇല അരച്ച് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി കൂടുതല്‍ കരുത്തോടെ വളരാന്‍ സഹായിക്കുന്നു
ഇഞ്ചി
ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി. ഇഞ്ചിയിട്ട് എണ്ണ കാച്ചിത്തേക്കുന്നത് മുടിക്ക് കരുത്തും ആരോഗ്യവും നല്കുന്നു.
ഉരുക്കു വെളിച്ചെണ്ണ
ഉരുക്കു വെളിച്ചെണ്ണയാണ് മറ്റൊന്ന്. ശുദ്ധമായ വെളിച്ചെണ്ണയില്‍ നിന്നാണ് ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. ഇത് മുടി വളരാന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക