ഗർഭകാലത്ത് യോഗ ചെയ്യുന്നത് കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിനു നല്ലതാണ്. എന്നാൽ ഗർഭകാലത്ത് എല്ലാ യോഗാസനങ്ങളും ചെയ്യാൻ പാടില്ല. ഇത് ഗുണത്തിന് പകരം ദോഷം ചെയ്യും. സെക്കന്റ് ട്രൈമസ്റ്ററില്‍ എന്തൊക്കെ യോഗ പോസുകള്‍ ചെയ്യണം എന്നു നോക്കാം.
ഗര്‍ഭകാലത്തിന്റെ സെക്കന്റ് ട്രൈമസ്റ്ററില്‍ ചെയ്യാവുന്ന പോസ് ആണ് ത്രികോണാസനം. ഇത് നിങ്ങളുടെ ശരീരത്തിന്റെ പിരിമുറുക്കം കുറക്കുകയും മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിന് ബാലന്‍സ് നല്‍കുന്നതിനും ഈ പോസ് സഹായിക്കുന്നു. പ്രസവ സമയം കുറക്കുന്നതിനും ആരോഗ്യത്തോടെയുള്ള പ്രസവത്തിനും ത്രികോണാസനം സഹായിക്കുന്നു.
ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് ബദ്ധകോണാസനം അഥവാ ബട്ടര്‍ഫ്ളൈ സ്ട്രെച്ച്. ഇത് നിങ്ങളുടെ ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അവയവങ്ങളെ ഉത്തേജിപ്പിക്കുകയും അത്യാവശ്യം വിശ്രമം നല്‍കുകയും ചെയ്യുന്നതിന് ബദ്ധകോണാസനം സഹായിക്കുന്നു. മാത്രമല്ല ശരീരത്തിന് നല്ല വഴക്കം നല്‍കുകയും ഇത് ശരീരത്തെ പ്രസവത്തിനായി ശരീരം ഒരുക്കുകയും ചെയ്യുന്നു. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിനും ഈ യോഗാസനം സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക