മുംബൈ: മുംബൈയിൽ വീണ്ടും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിന് ആണ് ചൊവ്വാഴ്ച ഒരു ഭീഷണി കോൾ ലഭിച്ചത്.
സ്കൂളിൽ ടൈംബോംബ് വെച്ചിട്ടുണ്ടെന്നു പറഞ്ഞയുടൻ കോൾ കട്ട് ചെയ്തതായും അധികൃതര്‍ പറയുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
സ്കൂളിലെ ലാൻഡ് ഫോണിൽ പുലർച്ചെ 4.30ന് ഭീഷണി സന്ദേശം ലഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. സ്കൂളിൽ ടൈം ബോംബ് വെച്ചിട്ടുണ്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഇതിന് ശേഷം ഇയാൾ കട്ട് ചെയ്ചു.
സംഭവം നടന്നയുടനെ സ്കൂൾ ലോക്കൽ പോലീസിനെ ബന്ധപ്പെടുകയും വിവരമറിയിക്കുകയും ചെയ്തു. സ്കൂളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 505 (1) (ബി), സെക്ഷൻ 506 എന്നിവ പ്രകാരം അജ്ഞാതനായ കോളർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക