വെല്ലിംഗ്ടൺ: സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഖേദമില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ആശ്വാസത്തിന്റെയും സങ്കടത്തിന്റെയും സമ്മിശ്ര വികാരങ്ങൾ തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നും വളരെക്കാലത്തിന് ശേഷം ആദ്യമായി സുഖമായി ഉറങ്ങിയെന്നും അവർ പറഞ്ഞു.
നേപ്പിയറിലെ വിമാനത്താവളത്തിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.തന്റെ പകരക്കാരനാകാന്‍ സാധ്യതയുള്ള ആരെയും പരസ്യമായി പിന്തുണക്കില്ലെന്നും ജസീന്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക