കവിള് വീര്‍പ്പിച്ച് പിടിയ്ക്കുന്നത് ഇത്തരത്തിലെ ഒരു വ്യായാമമാണ്. വായില്‍ കഴിയുന്നത്ര വായു നിറച്ചു പിടിച്ച് കഴിയുന്നത്ര നേരം പിടിച്ച് ഇത് പതുക്കെ വായിലൂടെ പുറത്ത് കളയാം. ഇത് ആവര്‍ത്തിയ്ക്കാം. ഇത് വെള്ളം ഉപയോഗിച്ചും ചെയ്യാം.
ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും വരാതിരിയ്ക്കാനുമെല്ലാം ചെ്യ്യാവുന്ന നല്ലൊരു വഴിയാണ് മസാജിംഗ് എന്നത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. കണ്ണിനടിയിലെ കറുപ്പും ക്ഷീണവും ഒഴിവാക്കാന്‍ ഈ ഭാഗം വിരലുകള്‍ കൊണ്ട് മസാജ് ചെയ്യാം. പുരികം മുകളിലേയ്ക്ക് ഉയര്‍ത്താം. പുരികത്തിന് മുകളില്‍ മസാജ് ചെയ്യാം.
കഴുത്തില്‍ ചുളിവുകള്‍ വീഴുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിനും പരിഹാരമുണ്ട്. ചവയ്ക്കുമ്പോള്‍ മുകളിലേയ്ക്ക് നല്ലതുപോലെ തല ഉയര്‍ത്തിപ്പിടിച്ച് ചവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ കഴുത്തിലെ മസിലുകള്‍ സ്ട്രെച്ചായിക്കുന്നുണ്ട്. ഇതിലൂടെ ഈ ഭാഗത്തെ ചര്‍മത്തിന് വ്യായാമം ലഭിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക