വൃക്ഷാസനം ചെയ്യുന്നത് കൊണ്ട് കണങ്കാല്, കാലുകള്‍, നട്ടെല്ല് എന്നിവ ശക്തിപ്പെടുത്തുന്നു, ഇതോടൊപ്പം തന്നെ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നതിന് ഈ പോസ് സഹായിക്കുന്നു.
മാര്‍ജാര്യാസനം ദിനവും ചെയ്യുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് നിങ്ങളുടെ നട്ടെല്ല്, പുറം പേശികള്‍, കഴുത്ത് എന്നിവയ്ക്ക് നല്ല സ്ട്രെച്ച് നല്‍കുകയും കൈത്തണ്ടയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നെഞ്ച്, ഹിപ് ഫ്ലെക്സറുകള്‍, ക്വാഡ്രൈസ്പ്സ്, അരക്കെട്ടിന്റെ വശങ്ങള്, കണങ്കാലുകളുടെയും പാദങ്ങളുടെയും മുകള്ഭാഗം എന്നിവക്കെല്ലാം ഒരേ സമയം ഗുണം നല്‍കുന്നതാണ് ആഞ്ജനേയാസനം. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആഞ്ജനേയാസനം നല്ലതാണ്
കണങ്കാല്, ഇടുപ്പ്, തുടകള്‍ എന്നിവക്ക് നല്ല സ്ട്രെച്ച് നല്കുന്ന ആസനമാണ് ഗോമുഖാസനം. ഇത് നിങ്ങളുടെ പുറം, നെഞ്ച്, തോളുകള്‍ എന്നിവക്ക് ഗുണം നല്കുന്നു. ഇടുപ്പിന്റെ അസ്വസ്ഥതകള്‍ മാറ്റി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഗോമുഖാസം സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക