അടുക്കളയിൽ എന്നും പ്രത്യേക സ്ഥാനമാണ് ഉപ്പിന്. ഉപ്പില്ലാത്ത കറികൾ ചുരുക്കം.അൽപം കുറഞ്ഞാലും കൂടിയാലും കുഴപ്പം.പക്ഷെ കറികളിൽ മാത്രം ഒതുങ്ങുന്നതല്ല ഉപ്പിന്റെ ഗുണം അതിനും അപ്പുറം ഉപ്പിന്റെ ഗുണം തിരിച്ചറിയാം.
പാചകത്തിന് ശേഷം പാത്രങ്ങളിൽ പെറ്റിപിടിച്ചിരിക്കുന്ന എണ്ണയും മെഴുക്കും കളയുക ഏറെ ശ്രമകരമായ ജോലിയാണ്. എന്നാൽ ഉപ്പ് ഉപയോഗിച്ച് പാത്രം ഇനി വൃത്തിയാക്കാം എണ്ണ മെഴുക്കുള്ള പാത്രത്തിൽ ഉപ്പ് വെള്ളം കിലക്കി 10 മിനിറ്റ് വയ്ക്കുക എണ്ണയും മെഴുക്കും പോയി പാത്രം വൃത്തിയാക്കും.
ഇനി അടുക്കളയിലേക്ക് ആരേലും പെട്ടെന്നു കയറി വരുന്നു നേരത്തെ തറയിൽ വീണ് പൊട്ടിയ മുട്ടയുടെ പാട് എത്ര വൃത്തിയാക്കിയിട്ടും പോയില്ല അതിനും പരിഹാരം ഉപ്പ് നൽകുന്നു. മുട്ട വീണ് പൊട്ടിയ ഭാഗത്ത് കുറച്ച് ഉപ്പ് തരികൾ ഇടുക 10 -20 മിനിറ്റ് കഴിയുമ്പോൾ ഉപ്പ് അടരുകളായി രൂപ പെടും അത് തൂത്തു കളഞ്ഞാൽ തറ വൃത്തിയാകും.
ചില വസ്ത്രങ്ങൾ എത്ര വർഷം കഴിഞ്ഞാലും പ്രിയപെട്ടതായിരിക്കും പക്ഷെ പൂപ്പലും ദുർഗന്ധവും കൊണ്ട് ഉപയോഗിക്കാൻ പറ്റില്ല ചിലപ്പോൾ എത്ര കഴുകിയാലും വൃത്തിയാകില്ല അപ്പോൾ അൽപം നാരങ്ങാ നീരും കുറിച്ചു ഉപ്പും ചേർത്ത് പൂപ്പലുള്ള ഭാഗത്ത് തേച്ചു പിടിപ്പിച്ചു സൂര്യ പ്രകാശത്തിൽ ഉണക്കിയെടുത്താൽ വസ്ത്രങ്ങളിലെ പൂപ്പലും ദുർഗന്ധവും മാറും.
അടുക്കളയിലെ കട്ടിങ് ബോർഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെ ഇങ്ങനെ കളയാം. ഉപ്പിന്റെ ഗുണങ്ങൾ ഇനിയും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക