Home KERALA രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; കൽപ്പറ്റയിൽ നൈറ്റ് മാർച്ചുമായി യൂത്ത് കോൺഗ്രസ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; കൽപ്പറ്റയിൽ നൈറ്റ് മാർച്ചുമായി യൂത്ത് കോൺഗ്രസ്

കൽപ്പറ്റ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ നൈറ്റ് മാർച്ചുമായി യൂത്ത് കോൺഗ്രസ്. എം എൽ എ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ആയിരത്തിലധികം പ്രവർത്തകരാണ് കൽപ്പറ്റയിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്. വയനാട്ടിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പന്തം കൊളുത്തിയാണ് പ്രവർത്തകരുടെ മാർച്ച്. എസ്.കെ.എം.ജെ.എസ് സ്കൂളിൽ നിന്ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് മാർച്ച്.

യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധം ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് നരേന്ദ്ര മോദി സംവിധാനം ചെയ്ത് സംഘപരിവാർ തിരക്കഥയെഴുതി അദാനി നിർമ്മിച്ച നാടകമാണെന്നും ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.

ഈ പ്രതിഷേധം ഞങ്ങളുടെ ബുദ്ധിയും വികാരവുമാണ്. ഹൃദയവും തലച്ചോറും കൊണ്ട് വയനാട്ടിലെ യുവാക്കൾ നടത്തുന്ന സമരമാണിത്. രാഹുൽ ഗാന്ധിയുടെ നാവിനെ നിശബ്ദമാക്കാൻ അവർ ഏതറ്റം വരെയും പോകും. ഇത് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ അസ്തിത്വ പ്രതിസന്ധിയാണ്. ഇത് അതിജീവനത്തിന്‍റെ പ്രശ്നമാണെന്ന തിരിച്ചറിവിലാണ് വയനാട്ടിലെ മുഴുവൻ യുവാക്കളും ഇന്ന് തെരുവിലിറങ്ങിയിരിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Also Read :   ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ചു നേ​പ്പാ​ൾ