പുനസംഘടന നിങ്ങൾക്ക് വേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന് കെപിസിസി വിശാല എക്സിക്യൂട്ടിവിൽ വൈകാരികമായി പ്രതികരിച്ച് കെ സുധാകരൻ . പുനസംഘടന അട്ടിമറിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും സഹകരിക്കണമെന്നും അദ്ദേഹം കൈകൂപ്പി അഭ്യർത്ഥിച്ചു.
പരസ്പര വിമർശനവുമായി യോഗത്തിൽ നേതാക്കൾ രംഗത്തുവന്നു. മുതിർന്ന നേതാക്കൾ അച്ചടക്ക ലംഘനം നടത്തുന്നുവെന്നും ശശി ശശി തരൂർ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു.
പുനസംഘടന വൈകുന്നതിനെതിരെയും നേതാക്കൾ രംഗത്തെത്തി. മുതിർന്ന നേതാക്കൾ അച്ചടക്ക ലംഘനം നടത്തുന്നുവെന്നും ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നു മായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ സീനിയർ നേതാക്കളെ വേണ്ടത്ര പരിഗണിച്ചില്ലെന്നും വിമർശനം ഉയർന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക