കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്നര വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ ബന്ധുക്കൾ രംഗത്ത്. കുഴിമന്തി കഴിച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയായിരുന്നു.
താരന് അകറ്റാന്‍ പരീക്ഷിക്കാം തൈര് കൊണ്ടുള്ള ഈ ഹെയര്‍ പാക്കുകള്‍
മലപ്പുറം മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയായ മൂന്നര വയസ്സുകാരനെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
വേനലിന്റെ ചൂടേറുമ്പോൾ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അറിയാം
പിതാവും സഹോദരിയുടെ മക്കളും ഉൾപ്പെടെ എട്ടുപേരാണ് ഭക്ഷണം കഴിക്കാനെത്തിയിരുന്നത്. രാത്രിയോടെ കുട്ടികളായ നാലുപേർക്ക് പനി, വയറുവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടെന്നും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും ബന്ധുക്കൾ പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.ആർ.ഐ സ്കാനിങ് സൗകര്യമില്ലാത്തതിനാൽ മൂന്നര വയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റഫർ ചെയ്തു. കഴിഞ്ഞദിവസം രക്തപരിശോധന ഫലം വന്നപ്പോഴാണ് ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക